പത്തനംതിട്ട : പന്തളത്ത് കോടതി ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പുളിക്കൽ സ്വദേശി എൻ ശ്രീകുമാറാണ് മരിച്ചത്.
മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.
ഭാര്യയും മക്കളും രണ്ട് ദിവസമായി വീട്ടില്‍ ഇല്ലായിരുന്നു.
ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.