തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി




 
തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ പത്‌നി ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. 

തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാൻ്റിന് ശുപാര്‍ശ ചെയ്തു. ഇത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

സ്ഥാനാര്‍ഥിയെ ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായാത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.പിടി തോമസിന് കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരസ്വാരസ്യവും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.


Previous Post Next Post