മക്കയിലെയും മദീനയിലെയും പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകൾ

 


സൗദി: കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ പെരുന്നാൾ നമസ്കാരം രണ്ട് വർഷമായി വലിയ വിപുലമായി നടത്തിയിരുന്നില്ല. എന്നാൽ കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമായപ്പോൾ ആണ് നിയന്ത്രണങ്ങൾ ശക്തമാക്കി സൗദി പെരുന്നാൾ നമസ്കാരം നടത്താൻ തീരുമാനിച്ചത്. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് ആളുകൾ ആണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്.ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മക്കയിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇരുവരും നമസ്കരിക്കുന്ന ചിത്രങ്ങൾ സൗദി ന്യൂസ് ഏജൻസിയാണ് പുറത്തുവിട്ടത്. മക്കയിൽ നമസ്ക്കാരത്തിന് ഇമാം ഷെയ്ഖ് സ്വലാഹ് അൽ ഹുമൈദ് നേതൃത്വം നൽകി. മദീനയിൽ മദീനയിൽ ഇമാം ഷെയ്ഖ് സ്വലാഹ് അൽ ബുദൈർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി പുവർച്ചെ തന്നെ വിശ്വാസികൾ എത്തിയിരുന്നു. എല്ലാവർക്കും സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു .സൽമാൻ രാജാവിനൊപ്പം നമസ്കാരത്തിൽ പങ്കെടുക്കാൻ രാജ്യത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു. അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്മക്ക മേഖല ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവർ എല്ലാം സൽമാൻ രാജകുമാരനൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Previous Post Next Post