പി സി ജോര്‍ജിന്റെ ജാമ്യ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി. ഇടക്കാലജാമ്യം ഇന്ന് നാളാകാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഇതോടെ ജോര്‍ജ് ജയിലി(PC George)ല്‍ തന്നെ തുടരേണ്ടിവരും. നാളെ ഉച്ചക്ക് 1.45 ന് കേസ് പരിഗണിക്കും. കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
മതവിദ്വേഷപ്രസംഗത്തില്‍ പിസി ജോര്‍ജ് ജയിലില്‍. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് ശേഷം പിസി ജോര്‍ജിനെ ജയിലേക്ക് മാറ്റി.
നിരന്തരമായ മതവിദ്വേഷപ്രചരണം, നിയമവ്യവസ്ഥയെ വെല്ലുവിളിക്കല്‍. തുടര്‍ന്ന് സര്‍ക്കാരിന്റെയും പോലീസിന്റെയും ശക്തമായ ഇടപെടല്‍. പിസി ജോര്‍ജിനെ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം തിരുവനന്തപുരം എആര്‍ ക്യാമ്ബിലെത്തിച്ച പിസി ജോര്‍ജിനെ രാവിലെ ഏഴേകാലോടെ വൈദ്യപരിശോധനക്കായി ആദ്യം ജനറല്‍ ആശുപത്രിയിലേക്ക്. അവിടെ വച്ചും തന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് പിസി. ജോര്‍ജ് പറഞ്ഞു.
തുടര്‍ന്ന് വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പി സി ജോര്‍ജിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു. പിന്നീട് സ്വാഭാവിക വൈദ്യപരിശോധ പൂര്‍ത്തിയാക്കി കര്‍ശന പോലീസ് സുരക്ഷയില്‍ പിസി ജോര്‍ജിനെ ജയിലേക്ക് മാറ്റി.