ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്


ദോഹ: ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കാറ്റിന്റെ വേഗത ചിലപ്പോൾ 35 നോട്ട് വരെ ഉയർന്നേക്കും. കടൽനിരപ്പ് 12 അടി വരെ ഉയരുമെന്നും ക്യുഎംഡി മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ ചൂടുള്ള കാലാവസ്ഥയ്ക്കും പൊടിപടലങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ദൃശ്യപരത, ചില സ്ഥലങ്ങളിൽ 2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കാനും സാധ്യതയുണ്ട്.

Previous Post Next Post