സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒമാനില്‍ വാഹനമിടിച്ച് മലയാളി മരിച്ചു


 മസ്‌കറ്റ്: സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കല്ലുവെട്ടാംകുഴി മാങ്കോട് ചിതറ സ്വദേശി ശരണ്യവിലാസത്തിലെ ശിവകുമാര്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സഹമിലായിരുന്നു അപകടം ഉണ്ടായത്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മൃതദേഹം സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിതാവ്: രാജു, മാതാവ്: വിജയമ്മ, മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

Previous Post Next Post