ന്യൂഡൽഹി: ലൈംഗിക തൊഴിൽ സംബന്ധിച്ച് നിർണായക ഉത്തരവുമായി സുപ്രീം കോടതി . ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താൻ പാടില്ലെന്നും അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായതും, സ്വമേധാ ലൈംഗിക തൊഴിൽ ചെയ്യുന്നവർക്കുമാണ് ഈ നിയമം ബാധകമാവുക.
ലൈംഗികത്തൊഴിൽ ഇനി നിയമപരം; തൊഴിലാളികൾക്കെതിരേ പൊലീസ് നടപടി പാടില്ല:സുപ്രീംകോടതി
Jowan Madhumala
0
Tags
Top Stories