ന്യൂഡൽഹി: കോൺഗ്രസുമായി ഇനി യോജിച്ചു പ്രവർത്തിക്കില്ലെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് വിജയമെന്ന തന്റെ ട്രാക്ക് റെക്കോർഡ് കോൺഗ്രസ് തകർത്തുവെന്നാണ് പ്രശാന്തിന്റെ ആരോപണം. ബിഹാറിൽ, മുൻ ആർജെഡി നേതാവ് രഘുവംശ് പ്രസാദ് സിങ്ങിന്റെ വൈശാലിയിലെ വീട്ടിൽ, ജൻ സുരാജ് യാത്രയ്ക്കിടെയായിരുന്നു പ്രശാന്തിന്റെ പരാമർശങ്ങൾ.
അന്തരിച്ച ആര്‍ജെഡി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പു വിജയത്തിലെ എന്റെ റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തു. അതുകൊണ്ട് ഇനി ഞാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.10 തെരഞ്ഞെടുപ്പുകൾ ജയിച്ചപ്പോൾ ഒരെണ്ണം പരാജയപ്പെട്ടു. അതു ഉത്തർപ്രദേശിൽ കോൺഗ്രസിനെ സഹായിച്ചപ്പോഴാണെന്നും വിവിധ പാർട്ടികളുമായുള്ള തന്റെ ബന്ധം വിശദീകരിച്ച് പ്രശാന്ത് വ്യക്തമാക്കി.
2011 മുതല്‍ 2021 വരെ 11 തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ബിഹാറില്‍ ജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും വിജയിച്ചു. 11 വര്‍ഷത്തിനിടെ ഒരേയൊരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍. അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത് – കൂപ്പുകൈകളോടെ പ്രശാന്ത് വ്യക്തമാക്കി.
‘ഒരിക്കലും ഉള്ളിൽത്തന്നെ യോജിച്ചു പ്രവർത്തിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. നിലവിലെ പാർട്ടി മേധാവികൾ അവർക്കൊപ്പം മറ്റുള്ളവരെയും താഴോട്ടുകൊണ്ടുപോകും. ഞാൻ ചെന്നാൽ എനിക്കും താഴ്ചയുണ്ടാകും’ – വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ച വിഡിയോയിൽ പ്രശാന്ത് പറഞ്ഞു.