കോട്ടയത്തെ ലുലുമാളിനെതിരെ ഹിന്ദു സംഘടനകൾ ; ജില്ലാ കളക്ടർക്ക് പരാതി നൽകി



 

കോട്ടയം: ജനവാസ മേഖലയായ ചെറിയ പട്ടണമെന്ന നിലയിൽ വേണ്ടത്ര പഠനങ്ങൾ നടത്താതെയും, മാലിന്യ നിർമ്മാർജ്ജനം, വീതിയുള്ള വഴികൾ, ശരിയായ ജലവിതരണ സംവിധാനം എന്നിവ ഇല്ലാതെയും നഗര സഭാപ്രദേശത്ത് ലുലു മാൾ പോലെ വലിയ സ്ഥാപനം വരുന്നത് കോട്ടയം നഗരത്തെ ഇല്ലാതാക്കുമെന്നാരോപിച്ച് സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.എം.ശ്രീജിത് മുഖേന ജില്ലാ കളക്ടർക്ക് പരാതി നൽകി.
ലുലു മാൾ കോട്ടയത്ത് സ്ഥാപിക്കുന്നതോടെ ഇപ്പോൾ തന്നെ ദുർബ്ബലമായിരിക്കുന്ന കോട്ടയം പട്ടണത്തിലെ വ്യവസായ, കച്ചവടമേഖലകൾ മരവിക്കുമെന്നും കോട്ടയം പട്ടണത്തിൻ്റെ സാഹചര്യങ്ങൾ ഇപ്പോൾ ലുലു മാൾ പോലെയൊന്നിന് പറ്റിയതല്ലെന്നും പരാതിയിൽ ആരോപിച്ചു
ഉചിതമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ചെറുകിട വ്യാപാരി വ്യവസായികളെ ഒരുമിപ്പിച്ച് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സ്വദേശി ജാഗരൺ മഞ്ച് ഭാരവാഹികൾ പറഞ്ഞു
Previous Post Next Post