കാറ്റു നിറയ്ക്കുന്നതിനിടെ ജെസിബി ടയർ പൊട്ടിത്തെറിച്ചു; രണ്ടു മരണം


_കാറ്റു നിറയ്ക്കുന്നതിനിടെ ജെസിബി ടയർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു._ _ചത്തിസ്ഗഡിലെ റായ്പൂർ ജില്ലയിലാണ് സംഭവം.ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു._
 _വർക്ക്ഷോപ്പ് ജീവനക്കാരൻ ടയറിൽ കാറ്റു നിറയ്ക്കുന്നതും മറ്റൊരാൾ വന്ന് പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഭീകര ശബ്ദത്തോടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.. രണ്ടു തൊഴിലാളികളും തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മധ്യപ്രദേശ് സ്വദേശികളാണ് മരിച്ചത്. സംഭവത്തിൽ  അന്വേഷണം ആരംഭിച്ചതായി ചത്തിസ്ഗഡ് പോലീസ് അറിയിച്ചു._


Previous Post Next Post