കെഎസ്ആര്‍ടിസി സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും: ആന്റണി രാജു







കോട്ടയം :  കെഎസ്ആര്ടിസി ജീവനക്കാരുടെ സമരത്തെ വിമർശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സമരം തുടർന്നാൽ ബദൽ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 10 തീയതി ശമ്പളം നല്കാമെന്ന് സര്ക്കാര് അറിയിച്ചിട്ടും നടക്കുന്ന സമരം തെറ്റായ സന്ദേശം നല്കുന്നതാണ്..
സമരംമൂലം കെഎസ്ആര്ടിസിയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. 

സമരം അര്ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂർ മുമ്പ് തന്നെ സർവീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂർ കഴിഞ്ഞേ സർവീസ് പുനഃക്രമീകരിക്കപ്പെടൂ. ചുരുക്കത്തിൽ ഒരു ദിവസത്തെ സമരം കാരണം മൂന്ന് ദിവസത്തെ നഷ്ടം കെഎസ്ആര്ടിസിയ്ക്ക് ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഇത് അനുവദിക്കാൻ കഴിയുന്നതല്ല. 

ഈ മൂന്നു ദിവസത്തെ വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് ശമ്പളം നല്കാമെന്ന് മാനേജ്മെന്റ് കരുതിയത്. എന്നാൽ ഇനി ആ തുക കൂടി മാനേജ്മെന്റ് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളതെന്നും  ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.


Previous Post Next Post