ദേവസഹായം പിളളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ




വത്തിക്കാൻ: ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പ​ങ്കെടുക്കുവാന്‍ നിരവധിയാളുകളാണ് വത്തിക്കാനില്‍ എത്തിയത്.
ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് ഒൻപതു പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു.
ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ആഹ്‌ളാദസൂചകമായി അഖിലേന്ത്യ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം ഭാരതത്തിലെ മുഴുവന്‍ ദേവാലയങ്ങളില്‍ ഉച്ച കഴിഞ്ഞ 2.30ക്ക് ദേവാലയമണി മുഴക്കും. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ജൂണ്‍ അഞ്ചിന് വിശുദ്ധ ദേവസഹായത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടക്കും
Previous Post Next Post