ദുബായ്: ആധുനിക ദുബായിയുടെ പ്രധാന ശില്‍പിയായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് തന്റെ സ്വപ്നങ്ങളെ എങ്ങനെയാണ് യാഥാര്‍ഥ്യമാക്കിയതെന്ന് വരച്ചുകാട്ടുന്ന കൃതി ഇനി ഇംഗ്ലീഷിലും ലഭ്യം. ഖലീജ് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഇന്‍ ചീഫ് റാഇദ് ബര്‍ഖാവി അറബിയില്‍ രചിച്ച പുസ്തകത്തിന് അദ്ദേഹം തന്നെയാണ് ഈംഗ്ലീഷ് ഭാഷ്യം നല്‍കിയിരിക്കുന്നത്. ഡെയര്‍ റ്റു ഡ്രീം- സ്വപ്നം കാണാന്‍ ധൈര്യം കാട്ടൂ എന്ന പേരിലാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ഷെയ്ഖ് മുഹമ്മദ് ആധുനിക ദുബായിയെ കെട്ടിപ്പടുത്തതിന്റെ ത്രസിപ്പിക്കുന്ന കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറക്കുകയെന്ന വളരെ പ്രധാനമാണെന്ന് ഗ്രന്ഥകാരന്‍ റാഇദ് ബര്‍ഖാവി പറഞ്ഞു. 'യുഎഇ ഇന്നൊരു വിജയഗാഥയാണ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വപ്നമാണത്. ഈ കഥ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ അറിയണം. ഷെയ്ഖ് മുഹമ്മദുമായുള്ള 30 വര്‍ഷത്തെ അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം എഴുതിയത്. മറ്റ് ഭാഷകളിലേക്കും ഈ പുസ്തകം പരിഭാഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നു'- അദ്ദേഹം പറഞ്ഞു. അബുദാബി ഇന്റര്‍നാഷനല്‍ ബുക്ക്ഫെയര്‍ 2022ലാണ് അറബി പുസ്തകത്തിന്റെ പ്രകാശനം നടന്നത്. വിസ്മയങ്ങളുടെ രാജാവാണ് ഷെയ്ഖ് മുഹമ്മദെന്ന് ബര്‍ഖാവി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് നേടിയെടുക്കാന്‍ കഴിയാത്തതായി എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ ദിവസവും പുതിയ സര്‍പ്രൈസുകളുമായാണ് അദ്ദേഹം എത്തുക. അടുത്ത ദിവസം അദ്ദേഹം എന്ത് വിസ്മയവുമായാണ് വരികയെന്ന് പ്രവചിക്കാനാവില്ല. വിജയത്തിനപ്പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന നായകനാണ് അദ്ദേഹം. നാം ഇതുവരെ കണ്ടത് തുടക്കം മാത്രമാണെന്നും ഭാവിയില്‍ കൂടുതല്‍ വിസ്മയകരമായ കാര്യങ്ങളില്‍ അദ്ദേഹത്തിലൂടെ കാണാനാവുമെന്നും ബര്‍ഖാവി പറഞ്ഞു. യുഎഇക്ക് വേണ്ടി വലിയ പദ്ധതികളാണ് ഷെയ്ഖ് മുഹമ്മദ് മനസ്സില്‍ കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചുമതല ഏറ്റതോടെ മാറ്റത്തിന്റെ പുതു യുഗത്തിലേക്കാണ് യുഎഇ പ്രവേശിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് നേതാക്കളും രണ്ട് ചക്രങ്ങളെന്ന പോലെ രാജ്യത്തെ പുതിയ വളര്‍ച്ചയിലേക്ക് നയിക്കും. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന് വേണ്ടി അദ്ഭുതങ്ങള്‍ കാഴ്ച വയ്ക്കാന്‍ കെല്‍പ്പുള്ള നേതാക്കളാണ് രണ്ടു പേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുഭൂമിയെ പൂങ്കാവനമാക്കി മാറ്റുകയും ദശലക്ഷക്കണക്കിന് അവിടെ വന്ന് വിജയത്തിലേക്ക് കുതിക്കാന്‍ വഴിയൊരുക്കുകയും ചെയ്ത ധിഷണാശാലിയാണ് ഷെയ്ഖ് മുഹമ്മദ്. തന്റെ മാന്ത്രിക വിദ്യയിലൂടെ അദ്ദേഹം മണല്‍ത്തരികളെ സ്വര്‍ണമാക്കി മാറ്റി. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും സമയബന്ധിതമായി അവ നടപ്പിലാക്കുകയും ചെയ്യുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ രീതി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭാവിയെന്നാല്‍ ഇന്നാണ്. നേരത്തെ ഒരു വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് ഒരു മാസമോ ഒരു ആഴ്ചയോ എടുത്താണ്. നാളേക്കു വേണ്ടി അദ്ദേഹം കാത്തിരിക്കാറില്ല. എല്ലാം ഇന്നു തന്നെ ചെയ്യും. അതിനുള്ള വഴി അദ്ദേഹം കണ്ടെത്തിയിരിക്കും- ബര്‍ഖാവി പറഞ്ഞു. പുസ്തകത്തിന്റെ ഇംഗ്ലീഷ് എഡിഷനില്‍ നിന്ന് കിട്ടുന്ന വരുമാനം ഷെയ്ഖ് മുഹമ്മദിന്റെ ഇഷ്ട മേഖലയായ ജീവകാരുണ്യ മേഖലയ്ക്കായി ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റാഇദ് ബര്‍ഖാവി പറഞ്ഞു. ഭിന്നശേഷിക്കാരുടെ വികാസത്തിനായി പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ട്രെയിനിംഗ് സെന്ററിന് അത് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.