മദ്യപിച്ച് തര്‍ക്കം; കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്തുഞെരിച്ചുകൊന്നു





 
കണ്ണുര്‍: യുവാവ് അനുജനെ കഴുത്തുഞെരിച്ചു കൊന്നു. കണ്ണൂര്‍ കേളകം വേണ്ടോക്കുംചാല്‍ സ്വദേശി അഭിനേഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ അഖിലേഷിനെ പൊലീസ് അറസറ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 

വഴക്കിനിടെ അഖിലേഷ് അഭിനേഷിന്റെ കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാംപറമ്പിലായിരുന്നു താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Previous Post Next Post