ഹൈക്കോടതി പറയാതെ ഒരു പ്രതികരണത്തിനും ഇല്ലെന്ന് പി സി മാധ്യമപ്രവർത്തകരോട്.
തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ റിമാൻഡ് ചെയ്തു. ഇന്ന് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.തുടർന്ന് പൂജപ്പുര ജില്ലാ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റും.
കൊച്ചിയില്‍ ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര് ക്യാമ്പിലെത്തിക്കുകയായിരുന്നു.