സിംഗപ്പൂർ : എം പവറിഗ് വിത്ത് ലൗ * എന്നു പേരിട്ടിരിക്കുന്ന സ്നേഹത്താൽ ശാക്തീകരിക്കൽ*
ഡിഎസിയിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുമായി ഒരു സാംസ്കാരിക പരിപാടി ഗോപിനാദ് മുതുകാടിന്റെ നേതൃത്തത്തിലുള്ള ഡിഫ്രന്ട് ആർട്ട്സ് സ്കൂളിലെ ആദൃ വിദേശ ഷോ സിംഗപ്പൂരിൽ 2022 മെയ് 22, ഞായറാഴ്ച
05:30 PM റിപ്പബ്ലിക് പോളിടെക്നിക് അഗോറ ഹാളിൽ നടക്കും.
(അഗോറ ഹാൾ ബഹുനില കാർ പാർക്ക് P3 ന് കുറുകെയുള്ള E4 കെട്ടിടത്തിൽ).
ഞങ്ങളുടെ ഭിന്നശേഷിയുള്ള കലാകാരന്മാരാൽ ആഹ്ലാദിക്കുകയും വിനോദിക്കുകയും ചെയ്യുക എന്നം നമ്മുടെ ഭിന്നശേഷിക്കാരായ കുട്ടികളിൽ വലിയ പോസിറ്റീവ് സംഭവവികാസങ്ങൾ കൊണ്ടുവന്ന കലയുടെ ശക്തി അനുഭവിക്കുകഎന്നും എന്റെ കുട്ടികൾ പറന്നിറങ്ങി അപൂർവമായൊരു സൗഭാഗ്യത്തിൽ സിംഗപ്പൂരിന്റെ സൗന്ദര്യ കാഴ്ചകളിലേക്കും ഭിന്നശേഷി എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് ഭൂപടത്തിൽ അടയാളപ്പെടുത്തുവാൻ അവർ പറന്നുയരുകയാണ് എന്നും അവരെ അനുഗ്രഹിക്കണം; ആശീർവദിക്കണം എന്നും ഗോപിനാദ് മുതുകാട് വാർത്താകുറിപ്പിൽ പറഞ്ഞു.
യാത്രയ്ക്കുമുമ്പായി കടകംപള്ളി സുരേന്ദ്രനും ഐ എം വിജയനും മറ്റു പ്രമുഖരും ആശംസകൾ നേർന്നു.
ടിക്കറ്റുകൾ: https://member.malayalee.org.sg/event-4807150