വിമാനത്താവളത്തിൽ വച്ച് യുവതിക്ക് സുഖപ്രസവം; കരുതലുമായി ദുബായ് പോലീസ്


ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യുവതിക്ക് സുഖപ്രസവം. മികച്ച പരിചരണം ആണ് യുവതിക്ക് ഇവിടെ ലഭിച്ചത്. ഇത്യോപ്യൻ യുവതിയാണ് വിമാനത്താവളത്തിൽ കുഞ്ഞിന് ജൻമം നൽകിയത്. പ്രസവവേദന ഉണ്ടായപ്പോൾ വളരെ പ്രയാസപ്പെട്ട് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇതേസമയം യുവതിക്ക് കൂടെ ഉണ്ടായിരുന്ന മൂന്നു കുട്ടികളെ വിമാനത്താവളത്തിലെ പ്രത്യേക സംഘം പരിചരിച്ചു. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസിൽ ഇവർ ഇത്യോപ്യയിലേക്ക് പോകുകയായിരുന്നു. ഇത്യോപ്യയിലേക്ക് മടങ്ങുമ്പോൾ ട്രാൻസിറ്റ് സ്റ്റോപ്പിന്റെ ഭാഗമായി ഗർഭിണിയായ യുവതിയും മക്കളും ദുബായ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ യുവതിയും കുഞ്ഞുങ്ങളും വിഷമിക്കുന്നിത് ഇടയിൽ ആണ് പെട്ടെന്ന വേദന വന്നത്. മറ്റു സ്ത്രീകൾ ആരും കൂടെ ഇല്ലാതിരുന്നിപ്പോൾ ആണ് യുവതിക്ക് സഹായവുമായി ദുബായ് പൊലീസ് എത്തിയത്. എയർപോർട്സ് സെക്യുരിറ്റി ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ അലി ആതിഖ് ബിൻ ലാഹജ് ആണ് ഇക്കാര്യം അറിച്ചത്. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസിലെ നഴ്സുമാർ ആണ് യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത്. പിന്നീട് ലത്തീഫ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെത്തിക്കുകയും ഇവർക്ക് വേണ്ട പരിചരണം നൽകുകയും ചെയ്തു. അടിയന്തര പ്രസവത്തിന് ക്ലിനിക്ക് തയാറാക്കാൻ ഇവർ നിർദ്ദേശം നൽകിയിരുന്നു. പ്രസവം കഴിഞ്ഞ ശേഷം യുവതിയുടെ ഭർത്താവുമായി ബന്ധപ്പെട്ട് അവര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരം പെട്ടന്നാക്കി. ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായ് പൊലീസ്, എമിറേറ്റ്സ് എയർലൈൻസ്, എന്നിവർ കൂട്ടായ പ്രവർത്തനം നടത്തി. ഇവരെയെല്ലാം മേജർ ജനറൽ അഭിനന്ദിച്ചു. കൂടാതെ വിമാനത്താവളത്തിലെ ജീവനക്കാർ സാഹചര്യം മനസിലാക്കി കാര്യങ്ങൾ കാര്യക്ഷമമായി കെെകാര്യം ചെയ്തു.
Previous Post Next Post