കിണറിൽ കുടുങ്ങിയ യുവാവ് മരിച്ചു







കോഴിക്കോട് പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു.ബിഹാർ സ്വദേശി സുഭാഷ് ആണ് മരിച്ചത്. 

മൂന്ന് മണിക്കൂർ നേരം ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും നടത്തിയ രക്ഷാ ദൗത്യത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. 

മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വർധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു.
Previous Post Next Post