12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം


ദോഹ: 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിനാണ് നടപടി. സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങള്‍ ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകള്‍ പാലിക്കണമെന്നും അവകാശങ്ങളെ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശിക്ഷാർഹമാണ് എന്നും അധികൃതർ ഓർമിപ്പിച്ചു.

Previous Post Next Post