144 യാത്രക്കാരെ രക്ഷിക്കാൻ സ്വന്തം ജീവൻ 'ബലിയർപ്പിച്ചു'; ട്രെയിൻ തെന്നിമാറിയത് 900 മീറ്റർ ദൂരം, യോങ് ഹീറോയെന്ന് സോഷ്യൽ മീഡിയ

 



ഗുയ്‌ഷോ: 144 യാത്രക്കാരെ രക്ഷിക്കാൻ സ്വന്തം ജീവൻ 'ബലിയർപ്പിച്ച' ലോക്കോ പൈലറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് ചൈന. ലോക്കോ പൈലറ്റ് യാങ് യോങ് ആണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ട്രെയിൻ പാളം തെറ്റിയത്. ചൈനയിലെ ഗുയാങ്ങിൽ നിന്ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്‌ഷൂവിലേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ട്രെയിൻ അപകടത്തിൽപ്പെടുകയായിരുന്നു. ഗുയിഷോവിലെ റോങ്ജിയാങ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിൻ അപകടത്തിലായതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാളത്തിലെ തകരാർ മനസിലാക്കിയ യാങ് യോങ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതോടെ ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറുകയായിരുന്നു. പാളത്തിൽ നിന്നും തെന്നിമാറിയ ട്രെയിൻ 900 മീറ്ററിലധികം ദൂരത്തേക്ക് നീങ്ങുകയും സമീപത്തെ പ്ലാറ്റ്ഫോമിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

Previous Post Next Post