റിയാദ്: സൗദിയിൽ തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമം അനുവദിക്കും. വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയ ചില മേഖലകള്‍ ഒഴികെ സ്വകാര്യ മേഖലയിലെ എല്ലാ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമം നടപ്പിലാക്കും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ ലംഘനത്തിനും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. സ്ഥാപനം താല്‍ക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വത്തിനാണു നേരിട്ടുള്ള സൂര്യ പ്രകാശത്തില്‍ തുറന്ന സ്ഥലത്തു ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.