സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തിൻ്റെ റിസൾട്ട് കൂടിയാണ് തൃക്കാക്കര വിധിയെന്ന് ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്


അധികാരം കിട്ടിയാൽ എന്തുചെയ്യാൻ ഉള്ള ലൈസൻസ് ഉണ്ടെന്ന്  ഇതെന്ന് വിചാരിക്കുന്നവർക്ക് മറുപടിയാണ് തൃക്കാക്കരയിലെ ഉമയുടെ വൻവിജയം.
അക്രമ രാഷ്ട്രീയവും, കൊലപാതകരാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് ഇവിടുത്തെ വ്യാവസായിക അന്തരീക്ഷവും, ക്രമ സമാധാനനിലയും തകർത്ത ഗവൺമെൻ്റിനുള്ള പ്രതിഫലം കൂടിയാണിത്.
ജനങ്ങളെ ഏതുരീതിയിലും അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള രാഷ്ട്രീയവും എൽ ഡി എഫ് ശ്രമിച്ചു. ഇതിനെതിരെയാണ് ജനം വോട്ട് ചെയ്തതെന്നു സാബു ജേക്കബ് പറഞ്ഞു.
Previous Post Next Post