അട്ടപ്പാടിയിൽ 22കാരനെ അടിച്ചു കൊലപ്പെടുത്തി, സുഹൃത്ത് അടക്കം നാലു പേർ കസ്റ്റഡിയിൽ




 
പാലക്കാട്; അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

അട്ടപ്പാടി നരസിമുക്കിലാണ് കൊലപാതകം നടന്നത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അ​ഗളി പൊലീസ് പറഞ്ഞു.


Previous Post Next Post