കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യദിനത്തില്‍ തന്നെ കണ്ടെത്തിയത് 40 നിയമ ലംഘനങ്ങള്‍. മാന്‍പവര്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി നിയോഗിച്ച പരിശോധന സംഘം സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫീല്‍ഡില്‍ പരിശോധന നടത്തുന്നത്. നിര്‍മാണ മേഖലയിലാണ് കൂടുതല്‍ നിയമ ലംഘനങ്ങളും രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്ന് മുതലാണ് രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ തുറന്ന സ്ഥലങ്ങളില്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പെടുത്തിയത്. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പെടുത്തിയത്.
കുവൈത്തിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; ആദ്യദിനം കണ്ടെത്തിയത് 40 നിയമലംഘനങ്ങള്‍
jibin
0
Tags
Top Stories