സിംഗപ്പൂർ മലയാളി ഹിന്ദു സമാജത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണവും പൂജയും ജൂലൈ 7 മുതൽ.





സിംഗപ്പൂർ; സിംഗപ്പൂർ മലയാളി ഹിന്ദു സമാജത്തിൽ സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തിൽ നാല് ദിവസത്തെ പ്രഭാഷണം ജൂലൈ ഏഴിന് ആരംഭിക്കും.
 
വില്വമംഗലം മഹർഷിയുടെ ഗോവിന്ദ ദാമോദര സ്തോത്രത്തെ അടിസ്ഥാനമാക്കി ആരോഗ്യകരവും സമതുലിതമായതുമായ ജീവിതം കൈവരിക്കുക എന്ന വിഷയത്തിലാണ് സ്വാമി പ്രഭാഷണം നടത്തുക..
 ജൂലൈ 7 മുതൽ 10 വരെ സിംഗപ്പൂർ സമയം വൈകിട്ട് 07:00 മുതൽ 09:00 വരെ 253 യിഷുൺ അവന്യൂ 3-ലുള്ള ശ്രീ മഹാ മാരിയമ്മൻ ക്ഷേത്രത്തിൽ വച്ചാണ് ഇത് നടത്തുന്നത്. 

പ്രഭാക്ഷണത്തിനു മുമ്പായി മിനി നാരായണീയം ജപിക്കാൻ താൽപ്പര്യമുള്ളവർ, 2022 ജൂലൈ 7 മുതൽ 10 വരെ സിംഗപ്പൂർ സമയം വൈകിട്ട് 05:30 നും 06:30 നും ഇടയിലുള്ള സമയക്രമമനുസരിച്ച് എത്തിച്ചേരേണ്ടതാണ്.

ജൂലൈ 10ന് സ്വാമിജിയുടെ നേതൃത്വത്തിൽ 
വൈകിട്ട് 05:00 മുതൽ - 05:30 വരെ കുട്ടികൾക്കായി ശ്രീകൃഷ്ണഅഷ്ടോത്തരപൂജ. മുതിർന്നവർക്കായി വൈകിട്ട് 05:45. മുതൽ 06:15 വരെ വിഷ്ണു സഹസ്രനാമ പൂജ എന്നീ പ്രത്യേക പൂജകളും നടക്കും.
.
കൂടുതൽ വിവരങ്ങൾക്കായി 
സുനില (8233 4747) രേഖ (9880 2597) എന്നിവരുമായി ബന്ധപ്പെടുക.


Previous Post Next Post