ന്യൂഡല്‍ഹി: നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ഇപിഎഫ് പലിശനിരക്ക് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശനിരക്ക് നല്‍കാനുള്ള ഇപിഎഫ്ഒയുടെ ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.
മാര്‍ച്ചിലാണ് 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശനിരക്ക് നല്‍കാന്‍ ഇപിഎഫ്ഒ ശുപാര്‍ശ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. തൊട്ടുമുന്‍പത്തെ വര്‍ഷം 8.5 ശതമാനം പലിശ നല്‍കിയിരുന്ന സ്ഥാനത്താണ് ഈ കുറവ്. 8.1 ശതമാനം പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ഇപിഎഫ്ഒയുടെ ഉത്തരവില്‍ പറയുന്നു.
കേന്ദ്ര തൊഴില്‍മന്ത്രാലയമാണ് ഇപിഎഫ്ഒയുടെ ശുപാര്‍ശ ധനമന്ത്രാലയത്തിന് കൈമാറിയത്. ധനമന്ത്രാലയം അംഗീകാരം നല്‍കിയതോടെ, 2021-22 സാമ്പത്തികവര്‍ഷത്തിലെ നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശയാണ് ലഭിക്കുക. 1977-78ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.