തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്‍റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി. കണ്ണൂര്‍ മീഡിയയുടെ ശിവദാസന്‍ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്.
മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസന്‍ കരിപ്പാലിന്റെ വാട്സാപ്പിലേക്കാണ് സന്ദേശം ലഭിച്ചത്. ഈ സന്ദർഭത്തിലെ ശബ്ദം തിരിച്ചറിയാമെന്നും, മുഖ്യമന്ത്രിയുടെ ചേട്ടന്‍റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയതെന്നും ശിവദാസന്‍ പ്രതികരിച്ചു.