മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ് വീണ്ടും രംഗത്ത്.
ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുള്ളത്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു ചർച്ച.
ഇതിനായി ഷാർജയിലെ ബിസിനസ് പങ്കാളികളുമായും ചർച്ച നടത്തിയിരുന്നു.
നളിനി നെറ്റോയും ശിവശങ്കറും ഈ ചർച്ചകളിൽ പങ്കെടുത്തിരുന്നു.
ക്ലിഫ് ഹൗസിലെ ഒരു മുറി അടച്ചിട്ട് ആയിരുന്നു ചർച്ച നടത്തിയത്.