റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്തിരങ്കാവ്, പെരുമണ്ണ സ്വദേശി രാജീവന്‍ (65) ആണ് മരിച്ചത്. അറബ്കോ ലോജിസ്റ്റിക്‌സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: കെ.വി. അനിത, ഏകമകള്‍ ശരണ്യ