അതിന് ഉദാഹരണമാണ് തൃക്കാക്കരയെന്നും സുധാകരൻ പറഞ്ഞു.
സില്‍വര്‍ ലൈന്‍ എന്ന് വില കൊടുത്താലും നടപ്പിലാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ടു പോകേണ്ടിവന്നു.
ഈ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമായിട്ടാണ് മുന്നോട് പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പതനത്തിന് ആസന്നമായിയെന്ന് പറഞ്ഞ കെ സുധാകരന്‍, വായ തുറന്നാൽ നുണ പറയുന്ന നേതാവാണ് ഇ പി ജയരാജനെന്നെന്നും ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ അറിയാഞ്ഞിട്ടല്ല, അക്രമത്തെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ക്കുമറിയാം ബോംബെറിയാനും തിരിച്ചടിക്കാനും, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
ജനാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും ഞങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.