മലയാളി എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ മുങ്ങി മരിച്ചു; മരണപ്പെട്ടത് പഠനം പൂർത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ







തൃശൂര്‍: എം.ബി.ബി.എസ്. വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും എല്‍.ഐ.സി. ഏജന്റായ ജയശ്രീയുടെയും മകളായ ഫെമി ചന്ദ്രനാണ് (24) മരിച്ചത്. മോസ്‌കോയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരുമൊത്ത് എക്‌സ്‌കര്‍ഷന് പോയതിനിടെയാണ് അപകടമുണ്ടായത്.

ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Previous Post Next Post