കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും.
തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ചു ഡിവൈഎസ് പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ. നേരത്തെ രാഹുൽ ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം.
രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി.
രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ കനത്ത സുരക്ഷയാണൊരുക്കുന്നത്. എസ്.എഫ്.ഐ പ്രവർത്തകർ ഓഫിസ് ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്.