ഹജ്ജിനുള്ള ആഭ്യന്തര തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു


മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഫോണുകളില്‍ സന്ദേശമെത്തും. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പണം അടച്ച് തുടര്‍ നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തുടർ നടപടികൾ പൂർത്തിയാക്കണം.

ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍.

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുള്ളു. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണം. 

Previous Post Next Post