റിയാദ്: വിസിറ്റ് വിസക്കാർക്ക് താത്കാലിക വിലക്കുമായി സൗദി. ഹജ്ജിനോട് അനുബന്ധിച്ചാണ് വിലക്ക്. ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ ജിദ്ദ, മദീന, യാംബു, തായിഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനാണ് വിലക്ക്. ഹജ്ജ് പ്രമാണിച്ചെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്ധനവിനെത്തുടർന്നാണ് ഇത്തരത്തിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. അതേസമയം വിസിറ്റ് വിസയുള്ളവര്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ വന്നിറങ്ങാം. എന്നാല്‍ ഇവര്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചുപോവുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണം എന്നാണ് നിർദേശം
വിസിറ്റ് വിസക്കാർക്ക് താത്കാലിക വിലക്കുമായി സൗദി
jibin
0
Tags
Top Stories