കൊടി നശിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞു; പൂന്തുറ എസ്ഐയുടെ തലയ്ക്കടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ


തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പൂന്തുറ എസ്ഐയ്ക്ക് പരിക്ക്. എസ്ഐ വിമൽ കുമാറിനാണ് പരിക്കേറ്റത്. പ്രതിഷേധ മാർച്ചിനിടെ കമ്പ് കൊണ്ട് എസ്ഐയുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ എസ്ഐയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഇതിനിടെ പിറകിലൂടെ എസ്ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രവർത്തകരിൽ ആരാണ് എസ്ഐയെ അടിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Previous Post Next Post