സാന് ഫ്രാന്സിസ്കോ : ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ശതകോടീശ്വരൻ ഇലോൺ മസ്കുമായി ഉണ്ടാക്കിയ കരാർ കാത്തിരിപ്പ് കാലാവധി അവസാനിച്ചതായി ട്വിറ്റർ. ഇടപാടിന്റെ പൂർത്തീകരണം പതിവ് ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 3.67 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന് ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇടപാട് താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയാണ് ഇലോൺ മസ്ക് ഇടപാട് മരവിപ്പിച്ചത്. ഇനി ഇടപാടുമായി മുന്നോട്ടു പോകണമെങ്കിൽ ട്വിറ്റർ ഓഹരി ഉടമകളുടെ അംഗീകാരവും ബാധകമായ റെഗുലേറ്ററി അംഗീകാരങ്ങളും നിർബന്ധമാണ്. ട്വിറ്ററുമായുള്ള കരാർ അവസാനിപ്പിച്ച് ഇടപാടിൽ നിന്നും പിന്മാറിയാൽ മസ്ക് 100 കോടി ഡോളർ നൽകേണ്ടിവരും. യുഎസിലെ നിയമപ്രകാരം വലിയ ഇടപാടുകൾ നടത്തുമ്പോൾ ഫെഡറൽ ട്രെഡ് കമ്മീഷനിലും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് ഡിവിഷനിലും ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.