തൃക്കാക്കര എംഎല്‍എയായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു


കൊച്ചി: തൃക്കാക്കര എംഎല്‍എയായി ഉമാ തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലാണ് സത്യപ്രതിജ്ഞ നടന്നത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാലാണ് ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ യുഡിഎഫ് നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഉമാ തോമസ് സ്പീക്കറുടെ ചേംബറിലേക്ക് എത്തിയത്. 

Previous Post Next Post