അവധിക്ക് നാട്ടിൽ പോയ പ്രവാസി വനിത ഹൃദയാഘാതം മൂലം മരിച്ചു


ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും അവധിക്ക് നാട്ടിൽ പോയ പ്രവാസി വനിത ഹൃദയാഘാതം മൂലം മരിച്ചു. പാറവിള ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ചാക്കോ ജോണിന്റെയും മറിയ ജോണിന്റെയും മകള്‍ ജൂലി ജോണാണ് (44) മരിച്ചത്. ലണ്ടനിലെ ഡെഗ്നാം ഈസ്റ്റിലാണ് ജൂലിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവ്: പ്രകാശ് ഉമ്മന്‍, മക്കള്‍: ഏഞ്ചല്‍ പ്രകാശ്, ലിയോണ പ്രകാശ്. സഹോദരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.

Previous Post Next Post