പ്രവാസി മലയാളി സ്ത്രീ അർബുദം ബാധിച്ച് മരിച്ചു

 


കുവൈത്ത് സിറ്റി: പ്രവാസി മലയാളി സ്ത്രീ അർബുദം ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി പുത്തന്‍തോപ്പില്‍ മേരി ജാസ്മിന്‍ (54) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ച് നിര്യാതയായത്. പിതാവ്: സില്‍വസ്റ്റര്‍, മാതാവ് ജസീന്ത, മക്കള്‍ എഡ്വിന്‍, റൊണാള്‍ഡ്, അഖില. മൃതദേഹം നാട്ടിലെത്തിക്കും.

Previous Post Next Post