ജെ സി ഐ ചെങ്ങന്നൂർ ടൗൺവിമുക്തി സെമിനാർ സംഘടിപ്പിച്ചു


ചെങ്ങന്നൂർ
ജെസിഐ ചെങ്ങന്നൂർ ടൗണും ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീ അയ്യപ്പ കോളേജിലെ എൻ എസ്‌ എസ്‌ യുണിറ്റും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി മയക്കു മരുന്ന് ഉപയോഗത്തിനെതിരെയും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ സെമിനാറായ'വിമുക്തി 'സംഘടിപ്പിച്ചു..
 തിരുവൻവണ്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി സാജൻ  ഉദ്ഘാടനം ചെയ്തു. ജെസിഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ ഫിലിപ്പ് ചെറിയാൻ അധ്യക്ഷനായി. ജെസിഐ ചെങ്ങന്നൂർ ടൗണിന്റെ പരിശീലന പരമ്പര 'ട്രെയിനത്തോൺ 2022'   മേഖല 22ന്റെ പ്രസിഡന്റ്‌ മനു ജോർജ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. കെ സി പ്രകാശ്, അധ്യാപകരായ ഡോ .എസ്  സുരേഷ് ,എം ലാവണ്യ , പഞ്ചായത്ത്‌ അംഗം നിഷ ടി നായർ,  ജൂണി കുതിരവട്ടം,സുദീപ് ടി വി എസ്‌,  സുധേഷ് പ്രീമിയർ, എൻ എസ്‌ എസ്‌ വോളണ്ടിയർ സനൂപ് എന്നിവർ സംസാരിച്ചു
Previous Post Next Post