പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി


റിയാദ്: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. മലപ്പുറം പൊന്നാനി സ്വദേശി കളത്തില്‍ പറമ്പില്‍ മുസ്തഫ (52) ആണ് റിയാദില്‍ നിര്യാതനായത്. ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. 33 വര്‍ഷമായി ഒലയിലെ ശെല്‍ബ കോണ്‍ഡ്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ബാവ, റുക്കിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ് ദില്‍ഷാന്‍, ഷഹാന ഷെറിന്‍. സഹോദരങ്ങള്‍: അബ്ദുസലാം, റംല, സുലൈഖ 

Previous Post Next Post