ഹൈദരാബാദ് : ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ജനറല്‍ സെക്രട്ടറിമാരുടെ സമ്മേളനത്തോടെയാണ് ദേശീയ സമിതി യോഗം ആരംഭിക്കുക. ആദ്യ ദിവസം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ റോഡ് ഷോ നടത്തും. അവസാന ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയും ദേശീയ സമിതി യോഗത്തിന് ഭാഗമായി ഉണ്ടാകും.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. തെലുങ്കാനയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ യോഗം ആസൂത്രണം ചെയ്യും.
യോഗത്തില്‍ ദേശീയ ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന അദ്ധ്യക്ഷന്മാര്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ആണ് പങ്കെടുക്കുക. ബി.ജെ.പിയുടെ എട്ടുവര്‍ഷത്തെ ഭരണനേട്ടങ്ങളും വികസനവും വിശദീകരിക്കുന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും.