തിരുവനന്തപുരം: പൂന്തുറ എസ്‌ഐ വിമല്‍ കുമാറിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയതിന് എതിരായ മാര്‍ച്ചിനിടെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയെ മര്‍ദിക്കുകയായിരുന്നു. വടികൊണ്ട് തലയ്ക്കടിക്കടിയേറ്റ എസ്‌ഐയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമാനമായ സംഭവത്തില്‍, പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. സിപിഎം അതിക്രമങ്ങള്‍ക്ക് എതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ എസ്‌ഐ വി എല്‍ ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു.