സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങിവരാത്തവർക്ക് മൂന്ന് വർഷത്തേക്ക് തിരിച്ചുവരാനാകില്ല


റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങിവരാത്തവർക്ക് മൂന്ന് വർഷത്തേക്ക് തിരിച്ചുവരാനാകില്ല. സൗദി പാസ്പോർട്ട് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് മടങ്ങി വരാത്തവർക്കാണ് ഈ വിലക്ക് ബാധകമാവുക. എന്നാൽ പഴയ സ്പോൺസറുടെ പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചുവരുവാൻ സാധിക്കും. ഫാമിലി വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ല. 

Previous Post Next Post