ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് സ്വന്തം കൈകൊണ്ട് ബിരിയാണി വിളമ്പി മമ്മൂട്ടി; മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോൾ എന്ന് പരിഹാസവുമായി സമൂഹമാധ്യമങ്ങൾ



ലൊ
ക്കേഷനില്‍ ബിരിയാണി വിളമ്ബി മമ്മൂട്ടി. ബിരിയാണിച്ചെമ്ബ് പൊട്ടിച്ച്‌ മമ്മൂട്ടി ബിരിയാണി വിളമ്ബുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയായില്‍ വെെറലാകുന്നത്.

 “മമ്മൂക്കയുടെ സിനിമ ലൊക്കേഷന്‍ ആണോ, എങ്കില്‍ മൂപ്പരുടെ കൈകൊണ്ട് വിളമ്ബിയ ബിരിയാണി അത് നിര്‍ബന്ധം ആണ്!!’ എന്ന അടികുറിപ്പോടെയാണ് സോഷ്യല്‍ മീഡിയായില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനിലാണ് ബിരിയാണി ചെമ്ബ് പൊട്ടിച്ച്‌ മമ്മൂട്ടി വിളമ്ബുന്നത്. ലൊക്കേഷനുകളില്‍ മമ്മൂട്ടിയുടെ വക ബിരിയാണി മുടങ്ങാത്ത കാഴ്ചയാണ്.
Previous Post Next Post