മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി






മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഫഡ്‌നാവിസ് അംഗീകരിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Previous Post Next Post