വീട്ടുമുറ്റത്ത് വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു




 
തിരുവനന്തപുരം: വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മന്‍സിലില്‍ സിദ്ദീഖ്-സജിന മോള്‍ ദമ്പതികളുടെ മകള്‍ നൈമ ഫാത്തിമയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു  സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാതാവ് നമസ്‌കരിക്കാന്‍ മുറിയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ കുട്ടി ബക്കറ്റില്‍ തലകീഴായി വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post