കുവൈത്ത് സിറ്റി : ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍ കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ ബുധന്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്.
കൊച്ചിയില്‍നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10.55ന് കുവൈത്തിലെത്തും. തിരികെ കുവൈത്തില്‍നിന്ന് രാത്രി 11.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 7.15നായിരിക്കും കൊച്ചിയിലെത്തുന്നത്.
കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നായിരുന്നു നിലവില്‍ ഗോ എയറിന് കുവൈത്തിലേക്ക് സര്‍വീസുകളുള്ളത്. കണ്ണൂരില്‍ നിന്നുള്ള വിമാനം രാവിലെ ആറ് മണിക്ക് പുറപ്പെട്ട് കുവൈത്ത് സമയം രാവിലെ 8.25ന് കുവൈത്തില്‍ എത്തിച്ചേരും. തിരിച്ച് രാവിലെ 9.25നാണ് കുവൈത്തില്‍ നിന്ന് പുറപ്പെടുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നുള്ള കുവൈത്ത് സര്‍വീസ്. മുംബൈയില്‍നിന്ന് 9.55ന് പുറപ്പെടുന്ന വിമാനം കുവൈത്തില്‍ കുവൈത്ത് സമയം 11.40ന് എത്തിച്ചേരും. തിരികെ 12.40ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 7.15ന് മുംബൈയില്‍ എത്തും. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് മുംബൈ സര്‍വീസ്.
കൊച്ചി, കുവൈത്ത് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ ജി.എസ്.എ മേധാവി സലീം മുറാദ്, ജി.എച്ച്.എ പാസഞ്ചര്‍ ഹാന്‍ഡ്‍ലിങ് മാനേജര്‍ അബ്ദുറഹ്മാന്‍ അല്‍ കന്‍ദരി, ഗോ എയര്‍ ഫസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ്, ഗോ എയര്‍ കുവൈത്ത് ഫസ്റ്റ് മാനേജര്‍ അയ്യൂബ് കളങ്ങോടുമ്മല്‍, ഗോ എയര്‍ ഫസ്റ്റ് അക്കൗണ്ട് മാനേജര്‍ മുഷ്താഖ് അലി, ട്രാവല്‍ പാര്‍ട്ണര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.