ടിക്കറ്റ് കൊള്ളയ്ക്ക് താത്കാലിക അറുതി; നിരക്ക് കുറച്ച് വിമാനക്കമ്പനികൾ ആശ്വാസത്തിൽ പ്രവാസ ലോകം



 
കരിപ്പൂർ : യാത്രക്കാർ കുറഞ്ഞതോടെ ഗൾഫ് സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾ. പെരുന്നാളിന് യാത്രക്കാർ കൂടിയതോടെ മൂന്ന് മടങ്ങിലേറെ പണം നൽകിയാണ് പ്രവാസികൾ നാട്ടിലെത്തിയത്. ഇവരുടെ തിരിച്ചുപോക്ക് ലക്ഷ്യമിട്ട് മേയ് അവസാനം വരെ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത്. ഈ മാസം മുതലാണ് ടിക്കറ്റ് നിരക്ക് കുറഞ്ഞു തുടങ്ങുന്നത്. ജൂലായ് അവസാനം വരെ ഗൾഫിലേക്ക് ടിക്കറ്റ് നിരക്ക് കുറവാണ്. കണ്ണൂർ,​ കോഴിക്കോട്,​ കൊച്ചി സെക്ടറുകളിലെല്ലാം ടിക്കറ്റ് നിരക്കിൽ ഒരുപോലെ കുറവുണ്ട്._

_മിക്ക റൂട്ടുകളിലും താരതമ്യേന ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പ്രവാസികൾ ഏറെയുള്ള സൗദി സെക്ടറിൽ നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറായിട്ടില്ല. ഈ ആഴ്ച കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 40,​000 രൂപയാണ് നിരക്ക്. സാധാരണഗതിയിൽ 20,​000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിക്കുന്ന സ്ഥാനത്താണിത്. റിയാദിലേക്ക് 30,​000 രൂപ വേണം. ജൂൺ അവസാനം വരെ കൂടിയ നിരക്കാണ്._

_*എയർ ഇന്ത്യ എക്പ്രസ് ഈ ആഴ്ച*_

🛬 _കോഴിക്കോട് - മസ്ക്കറ്റ് : 8,​683_

🛬 _മസ്ക്കറ്റ് - കോഴിക്കോട് : 13,​300_

✈️ _കോഴിക്കോട് - കുവൈത്ത് : 16,​800_

🛬 _കുവൈത്ത് - കോഴിക്കോട് : 15,​100_

✈️ _കൊച്ചി - ദുബായ് : 12,​470_

🛬 _ദുബായ് - കൊച്ചി : 14,​788_

✈️ _കോഴിക്കോട് - അബുദാബി : 12,​462_

🛬 _അബുദാബി - കോഴിക്കോട് : 15,​396_

✈️ _കോഴിക്കോട് - ദമാം: 16,​600_

🛬  _ദമാം - കോഴിക്കോട്: 10,000_

✈️  _കോഴിക്കോട് - ബഹറൈൻ : 18,​249_

🛬 _ബഹറൈൻ - കോഴിക്കോട് : 14,​098_

✈️ _കോഴിക്കോട് - ദോഹ: 20,​968_

🛬 _ദോഹ - കോഴിക്കോട് : 22,​790_


Previous Post Next Post