കുളിമുറിയിൽ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട്ടിൽ നിന്നും


പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയുടെ വീട്ടില്‍ കുളിമുറിയില്‍ ക്യാമറവെച്ച സംഭത്തില്‍ ഒളിവില്‍പ്പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് അറസ്റ്റിലായത്. ടൗണ്‍ സൗത്ത് പോലിസ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് ഇയാളെ തമിഴ് നാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത്ത്. ഈ മാസം പത്തിനായിരുന്നു സംഭവം. പ്രതിയെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. കുളിമുറിയുടെ ജനാലയില്‍ ആളനക്കം തോന്നിയ യുവതി ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും മൊബൈല്‍ കയ്യില്‍നിന്ന് വഴുതി കുളിമുറിയിലേക്ക് വീണു. ഫോണ്‍ പരിശോധിച്ചാണ് ഷാജഹാനെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പോലിസില്‍ പരാതി നല്‍കിയിരുന്നത്. പിന്നാലെ ഷാജഹാനെ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ഷാജഹാനെ കോടതിയില്‍ ഹാജരാക്കി.

Previous Post Next Post